Thursday 4 December 2014

സാക്ഷരം പ്രഖ്യാപനയോഗത്തിന്റെ ചിത്രങ്ങള്‍


സാക്ഷരം പ്രഖ്യാപനം

വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.പുഞ്ചക്കരപദ്മനാഭന്‍ സാക്ഷരം പ്രഖ്യപനം നടത്തുന്നു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. രാധാമണിടീച്ചര്‍, ദാക്ഷായണിടീച്ചര്‍, റീതടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകളും അനുമോദനങ്ങളും നേര്‍ന്നു. കുട്ടികളുടെ അമ്മമാര്‍ സാക്ഷരം പരിപാടി കൊണ്ടുണ്ടായ നേട്ടങ്ങള്‍ വിശദീകരിച്ചു

Friday 21 November 2014

വൈദ്യപരിശോധനാക്യാമ്പ്


വൈദ്യപരിശോധന

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിലെ ഡോ.പ്രിയ ,L.H.I ശ്രീമതി വനജ എന്നിവര്‍ കുട്ടികളെ പരിശോധിക്കുന്നു

Tuesday 18 November 2014

രക്ഷാകര്‍ത്തൃ സംഗമം


രക്ഷാകര്‍ത്തൃ സംഗമം

17.11.14ന് സംഘടിപ്പിച്ച സ്കൂള്‍ തല രക്ഷാകര്‍ത്തൃ സമ്മേളനം S.M.C ചെയര്‍മാന്‍ ശ്രീമതി രേണുകയുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.പുഞ്ചക്കര പദ്മനാഭന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.വി എം ഈശ്വരന്‍ മാസ്റ്റര്‍ സ്വാഗതവും സീനിയര്‍ടീച്ചര്‍ ശ്രീമതി രാധാമണി ടീച്ചര്‍ നന്ദിയും പറഞ്ഞു .ശ്രീമതി റീത ടീച്ചര്‍ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് നയിച്ചു.

അനുമോദനം

ശിശുദിനത്തില്‍ ഈവര്‍ഷത്തെ ഉപജില്ലാ കായികമേളയില്‍ വ്യക്തിഗതചാമ്പ്യന്‍മാരായ മഹിത,[കിഡ്ഡിസ് ഗേള്‍സ്] അദ്വൈത് [മിനി ബോയ്സ്] എന്നീ കുട്ടികളെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.പുഞ്ചക്കര പദ്മനാഭന്‍ അനുമോദിക്കുന്നു .മെഡല്‍ ,സര്‍ട്ടിഫിക്കറ്റ് ഇവ വിതരണം ചെയ്തു. കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറി പേജില്‍.......

ഓര്‍മ്മയില്‍ പനിനീര്‍പൂവും ചൂടി.........

ശിശുദിനത്തോടമുബന്ധിച്ച് നടത്തിയ റാലിയില്‍ സ്കൂള്‍ ലീഡര്‍ ആദിത്യന്‍ എം.വി ചാച്ചാജിയുടെ വേഷമണിഞ്ഞു

Monday 17 November 2014

സാക്ഷരം സാഹിത്യസമാജം

14.11.14ന് സംഘടിപ്പിച്ച സാക്ഷരം സാഹിത്യസമാജത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചകലാപരിപാടികള്‍

Monday 13 October 2014

നൃത്തപരിശീലനചിത്രങ്ങള്‍


നൃത്തപരിസീലനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിപേജില്‍......

നൃത്തപരിശീലനം ഉദ്ഘാടനം

സ്കൂളില്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നൃത്ത പരിശീലന ക്ലാസ്  ഹെഡ്‌മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

Tuesday 23 September 2014

കൃഷി

നീലേശ്വരം കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ശ്രീ സതീശന്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ക്ക്  കൃഷിരീതിയെ കുറിച്ച് ഒരു ക്ലാസ് നല്‍കുന്നു. വളപ്രയോഗം ,കീടനാശിനിപ്രയോഗം ,കളപറിക്കല്‍ ,മറ്റ് സംരക്ഷണരീതികള്‍ എന്നിവയെ ക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യോഗത്തില്‍ SMC ചെയര്‍മാന്‍ അധ്യക്ഷസ്ഥാനവും ഹെഡ്‌മാസ്റ്റര്‍ സ്വാഗതവും പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ നന്ദിയും നിര്‍വ്വഹിച്ചു

കൃഷി

സ്കൂളില്‍ ഒരു പച്ചക്കറി കൃഷിത്തോട്ടത്തിന് ഒരുക്കം കൂട്ടുന്നു.....കൂടുതല്‍ ചിത്രങ്ങള്‍ best practice പേജില്‍

Saturday 20 September 2014

ഉണര്‍ത്ത്.....സര്‍ഗ്ഗാത്മക ക്യാമ്പ്

സാക്ഷരം സര്‍ഗ്ഗാത്മക ക്യാമ്പ് "ഉണര്‍ത്ത്" വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പു‌ഞ്ചക്കര പത്മനാഭന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.യോഗത്തില്‍ SMC ചെയര്‌മാന്‍ ശ്രീ രാജന്‍ എം അദ്ധ്യക്ഷത വഹിച്ചു .ഹെഡ്‌മാസ്റ്റര്‍ സ്വാഗതവും രാധാമണി ടീച്ചര്‍ നന്ദിയും പറഞ്ഞു . കുട്ടികളുടെ ഭാഷാ-സര്‍ഗ്ഗാത്മക കേളികള്‍ക്ക് അധ്യാപികമാര്‍ നേതൃത്വം നല്‍കി . പി.ടി.എ-എം.പി.ടി.എ അംഗങ്ങളുടെ സഹകരണത്തോടെ ക്യാമ്പ് ഭംഗിയായി നടത്താന്‍ സാധിച്ചു................കൂടുതല്‍ ചിത്രങ്ങള്‍ക്ക് സാക്ഷരം പേജ് സന്ദര്‍ശിക്കുക

Friday 19 September 2014

ക്ലസ്റ്റര്‍ പരിശീലനം


​------ ( Posted by Vijayan V. K, MT, ITSchool, Kasaragod for the AEO, Hosdurg )
അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷത്തോടനുബന്ധിച്ചുള്ള പച്ചക്കറി ക്കൃഷി വികസനപദ്ധതിയുമായി ബന്ധപ്പെട്ട് നീലേശ്വരം കൃഷിഭവന്‍ എത്തിച്ചുതന്ന വിത്തുകള്‍ ഹെഡ്‌മാസ്റ്റര്‍ വിതരണം ചെയ്തു...ചിത്രങ്ങള്‍ക്ക് Gallery സന്ദര്‍ശിക്കുക

Wednesday 17 September 2014

സാക്ഷരം രണ്ടാം ഘട്ട ക്ലാസുകള്‍ ആരംഭിച്ചു. ചിത്രങ്ങള്‍ സാക്ഷരം പേജില്‍

പ്രീപ്രൈമറി   കുട്ടികള്‍ക്കുള്ള കസേരകള്‍ ഒരുമക്ലബ്ബ് സംഭാവന ചെയ്യുന്നു

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Saturday 6 September 2014

ഓണസദ്യ

അമ്മമാരുടെ കസേരക്കളി

പൂക്കളം കാണുന്ന B R C Trainer ശ്രീ കേശവന്‍ നമ്പൂതിരി

ഓണാഘോഷ പരിപാടികള്‍

പ്രീപ്രൈമറി കുട്ടികളുടെ അമ്മമാര്‍ ഒരുക്കിയ ഓണപ്പൂക്കളം

സാക്ഷരം നിര്‍വ്വാഹകസമിതി


ചെയര്‍മാന്‍ :   മുന്‍സിപ്പല്‍കൗണ്‍സിലര്‍ ശ്രീ പുഞ്ചക്കരപത്മനാഭന്‍
കണ്‍വീനര്‍ :    ഹെഡ്‌മാസ്റ്റര്‍ ശ്രീ വി എം ഈശ്വരന്‍
ജോ.കണ്‍വീനര്‍::  SRGകണ്‍വീനര്‍ ശ്രീമതി ദാക്ഷായണി പി

മെമ്പര്‍മാര്‍  :    SMCചെയര്‍മാന്‍ ശ്രീ രാജന്‍ എം
                    SMCവൈസ്‌ചെയര്‍മാന്‍ ശ്രീമതി രേണുക
                   പി ടി എ പ്രസിഡണ്ട് ശ്രീ ദിനേശന്‍ എകെ
                   എം പി ടി എ പ്രസിഡണ്ട് പ്രീതിസുനില്‍
                   സീനിയര്‍ ടീച്ചര്‍ ശ്രീമതി രാധാമണി കെ
                   ബ്ലോഗ്ഇന്‍ചാര്‍ജ് ശ്രീമതി റീത കെ
                  ശ്രീമതി കാഞ്ചനവല്ലി സി
                   ശ്രീ സുനില്‍ അമ്പാടി
                  ശ്രീ ഉമേശന്‍
                    

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Monday 1 September 2014


ഹെല്‍ത്ത് കോഡിനേറ്റര്‍ ശ്രീമതി ഷൈനി സെബാസ്റ്റ്യന്‍

ഹെല്‍ത്ത് പ്രോഗ്രാം ബോധവല്‍ക്കരണക്ലാസ് ഹെഡ്‌മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

Thursday 28 August 2014

ബോധവല്‍ക്കരണ ക്ലാസ്


സ്ക്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ 26.08.2014 ന് സംഘടിപ്പിച്ച അമ്മമാര്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ് സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.വി എം ഈശ്വരന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്തു.
സ്ക്കൂള്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ ശ്രീമതി.ഷൈനിസെബാസ്റ്റ്യന്‍ ക്ലാസ് കൈകാര്യം ചെയ്തു.

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 22 August 2014

നീലേശ്വരം ലയണ്‍സ് ക്ലബ്ബ് സൗജന്യ യൂനിഫോം വിതരണംചെയ്യുന്നു

പ്രസംഗമത്സരം

സ്വാതന്ത്ര്യദിന റാലി

സ്വാതന്ത്ര്യദിന റാലി

2013-14വര്‍ഷത്തെ കായികമേളയില്‍ ഓവറോള്‍ചാമ്പ്യനായ

ആദിത്യകൃഷ്ണയ്ക് P T A യുടെ ഉപഹാരം  H M നല്‍കുന്നു

BLEND TRAINING

രണ്ടാം ഘട്ടപരിശീലനം

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Saturday 19 July 2014

BLEND_ Second batch Hosdurg




BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )